Advertisement

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം; 50,000 രൂപ നഷ്ടപരിഹാരം,സംസ്ഥാനങ്ങൾ തുക കണ്ടെത്തണം

September 22, 2021
Google News 2 minutes Read

കൊവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ 50,000 രൂപ നഷ്​ടപരിഹാരം നൽകുമെന്ന്​ കേന്ദ്രസർക്കാർ. സുപ്രിം കോടതിയിലാണ്​ കേന്ദ്രസർക്കാർ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.

ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ തുക നൽകണമെന്ന് കേന്ദ്രം അറിയിച്ചു. ജില്ലാ ദുരന്തനിവാരണ മാനേജ്​മെന്‍റ്​ അതോറിറ്റി വഴിയാണ്​ നഷ്​ടപരിഹാരം വിതരണം ചെയ്യേണ്ടത്​. അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത്​ വിതരണം ചെയ്യണമെന്നും സുപ്രിം കോടതിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.

Read Also : സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊവിഡ്; 142 മരണം

അതേസമയം കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്​ടമായവർക്കും നഷ്​ടപരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു.

Read Also : രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൂടി കൊവിഡ്; 383 മരണം

States To Provide 50,000 Compensation For Each Covid Death: Centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here