കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം; 50,000 രൂപ നഷ്ടപരിഹാരം,സംസ്ഥാനങ്ങൾ തുക കണ്ടെത്തണം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. സുപ്രിം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ തുക നൽകണമെന്ന് കേന്ദ്രം അറിയിച്ചു. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്. അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രിം കോടതിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.
Read Also : സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊവിഡ്; 142 മരണം
അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവർക്കും നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു.
Read Also : രാജ്യത്ത് 24 മണിക്കൂറിനിടെ 26964 പേർക്ക് കൂടി കൊവിഡ്; 383 മരണം
States To Provide 50,000 Compensation For Each Covid Death: Centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here