മുസ്‌ലിം ലീഗ് ഭരണത്തിലുള്ള മലപ്പുറത്തെ 60 പഞ്ചായത്തുകളിൽ ഇനി ‘സാർ’ വിളിയില്ല

മലപ്പുറത്ത് മുസ്‌ലിം ലീഗ് ഭരണത്തിലുള്ള 60 ഗ്രാമ പഞ്ചായത്തുകളിൽ ഇനി ‘സാർ’ വിളിയില്ല. സാർ എന്ന അഭിസംബോധനയും ഒഴിവാക്കും. മുസ്‌ലിം ലീഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് മാതൃകാപരമായ ഈ തീരുമാനമെടുത്തത്.
ഓരോ പഞ്ചായത്തിലെയും ഭരണസമിതി ജീവനക്കാരുടെ യോഗം വിളിച്ച് ചേർത്ത് ഈ കാര്യം ചർച്ച ചെയ്തു തീരുമാനം നടപ്പിലാക്കും. മുസ്‌ലിം ലീഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
Read Also : കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം
മുസ്‌ലിം ലീഗ് പുറത്തിറക്കിയ വാർത്ത കുറിപ്പിലെ പ്രധാന ഭാഗങ്ങൾ – ”പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനൻമാരും പൊതുജനങ്ങൾ അവരുടെ ദാസന്മാരും എന്ന സങ്കൽപ്പത്തിൽ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും “സർ ” കടന്നുവന്നിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്‌വഴക്കങ്ങൾ ഇത്രയും നാൾ അതുപോലെ തുടരുകയായിരുന്നു. യഥാർത്ഥത്തിൽ യജമാനന്മാർ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്”.
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഇത് ആദ്യമാണ്. ഒറ്റപ്പെട്ട ചില പഞ്ചായത്തുകളിൽ മാത്രമാണ് ഇതിന് മുമ്പ് ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു.
Story Highlights: 60 panchayats in Malappuram ruled by the Muslim League has no longer sir salutation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here