ബെംഗളൂരുവിലെ പടക്ക ഗോഡൗണിൽ തീപിടുത്തം; 3 മരണം

ബെംഗളൂരുവിലെ പടക്ക ഗോഡൗണിൽ തീപിടുത്തം. അപകടത്തിൽ മൂന്ന് പേർ മരണപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബെംഗളൂരുവിലെ ന്യൂ തരഗുപേട്ടിലെ ഗോഡൗണിൽ രാവിലെ 11.30ഓടെയായിരുന്നു അപകടം. പടക്കങ്ങൾ 80ഓളം പെട്ടികളിലാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതിൽ എത്രയെണ്ണം പൊട്ടിത്തെറിച്ചു എന്നത് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (Blast Bengaluru Firecracker Godown)
“പടക്കങ്ങളിൽ നിന്നാണ് കൂടുതൽ അപകടമുണ്ടായത്. 80ഓളം പെട്ടികൾ ഇവിടെ ഉണ്ടായിരുന്നു. അതിൽ എത്രയെണ്ണം പൊട്ടിത്തെറിച്ചു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത് പടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച പിഴവാണെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് ടീം പരിശോധന നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഗോഡൗണിനു മുന്നിൽ പഞ്ചർ കടയിൽ ജോലി ചെയ്യുന്ന ഒരാളും അപകടത്തിൽ മരണപ്പെട്ടു. ഒരു ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗൺ ആയിരുന്നു ഇത്. അവർക്ക് ഇവിടെ പടക്കങ്ങൾ സൂക്ഷിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.”- സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ പറഞ്ഞു.
Story Highlights: Blast Bengaluru Firecracker Godown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here