ഒക്ടോബർ ഒന്ന് മുതൽ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകും

ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകൾക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഒക്ടോബർ ഒന്ന് മുതൽ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുമെന്നാണ് പി.എൻ.ബിയുടെ മുന്നറിയിപ്പ്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നി പൊതുമേഖല ബാങ്കുകളുടെ ചെക്ക് ബുക്കുകളാണ് ഒക്ടോബർ മുതൽ അസാധുവാകുന്നത്. 2020 ഏപ്രിലിൽ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പി.എൻ.ബിയിൽ ലയിച്ചിരുന്നു. അലഹബാദ് ബാങ്ക് 2020 ഏപ്രിലിൽ ഇന്ത്യൻ ബാങ്കിലും ലയിച്ചിരുന്നു.
Read Also : ഉത്സവകാലം കണക്കിലെടുത്ത് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ഒക്ടോബർ ഒന്നു മുതൽ ഈ ചെക്കുകളിൽ ഇടപാടുകൾ നടത്താൻ കഴിയാത്തതിനാൽ പഴയ ചെക്ക് ബുക്കുകൾ ഉടൻ മാറ്റി പുതിയ ഐഎഫ്എസ്സി, എംഐസിആർ കോഡുകൾ ഉൾപ്പെടുന്ന ചെക്ക് ബുക്ക് കൈപ്പറ്റാൻ ഇന്ത്യൻ ബാങ്കും, പി.എൻ.ബിയും അറിയിച്ചു. അക്കൗണ്ടുടമകൾക്ക് പുതിയ ചെക്ക് ബുക്ക് അടുത്തുള്ള ബ്രാഞ്ചിൽ നിന്ന് വാങ്ങാൻ കഴിയും. ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴിയും അപേക്ഷ നൽകാം. കൂടാതെ കോൾ സെന്റർ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം.
Story Highlights: Cheque books of 3 banks are going to be invalid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here