പാലാ ബിഷപ്പ് പ്രസ്താവന; തുടർ ചർച്ചകൾ ആവശ്യമില്ല, സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞു: മുഖ്യമന്ത്രി

പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് എൽ ഡി എഫ് നേതൃയോഗം തീരുമാനിച്ചു. അതിനാൽ ഇടതുമുന്നണി യോഗത്തിൽ വിഷയം ചർച്ചയായില്ല.
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശവും വിവാദവും നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വിവാദങ്ങൾ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു
വിവാദങ്ങൾക്ക് തീ കൊടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം വ്യാമോഹം മാത്രമാണെന്നും ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മതപരിവർത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടവരുടെ വിവരങ്ങൾ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകുമെന്നും പറഞ്ഞു. കൂടാതെ സാമുദായിക സ്പർധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.
Read Also : പാലാ ബിഷപ്പ് വിവാദ പരാമർശം പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ
ഇതിനിടെ ഈ മാസം 27 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ ബന്ദിനെ അനുകൂലിച്ചിരുന്നു.
Read Also : പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രി; നാര്‍കോട്ടിക് ജിഹാദ് ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദം
Story Highlights: CM Pinarayi Vijayan on Pala bishop Statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here