Advertisement

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി; ഇന്നലെ 31,923 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

September 23, 2021
1 minute Read

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി. ഇന്നലെ 31,923 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 282 പേർ മരിച്ചു. 3,28,15,731 പേർ ഇതുവരെ രോഗമുക്തരായി. 3,01,604 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. ആകെ 4,46,050 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.

അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്.

Read Also : കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പൊലീസ് അട്ടിമറിച്ചതായി പരാതി

Story Highlight: covidupdate-in-india-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top