ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. സൗത്ത് കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസിക്കെതിരെ കഴിഞ്ഞ രാത്രി ഭീകരര്‍ വെടിവച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. encounter in jammu kashmir
ഷോപ്പിയാനിലെ കഷ്വയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. അനയത് അഷ്‌റഫ് ധാര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ ഒരാളെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ജമ്മുകശ്മീരില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഞ്ഞുകാലം അടുത്തതിനാല്‍ അതിര്‍ത്തി കടന്ന് ഭീകരര്‍ നുഴഞ്ഞുകയറുമെന്നും ആയുധങ്ങള്‍ എത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
Story Highlights: encounter in jammu kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here