Advertisement

പാലായില്‍ മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പിതാവ്; അറസ്റ്റ്

September 23, 2021
Google News 1 minute Read

കോട്ടയം പാലായില്‍ മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിനാണ് പൊള്ളലേറ്റത്. കുടുംബകലഹത്തെ തുടര്‍ന്നാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാരും മകന്‍ ഷിനുവും തമ്മില്‍ കുടുംബ കലഹം പതിവായിരുന്നു. ഇത് കഴിഞ്ഞ ദിവസവും തുടര്‍ന്നു. വഴക്കിന് ശേഷം കിടന്നുറങ്ങുകയായിരുന്ന ഷിനുവിന് ദേഹത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ ഒഴിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഷിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഷിനു ഗുരുതരാവസ്ഥയിലാണ്. ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights: father acid attack against son pala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here