Advertisement

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

September 23, 2021
Google News 2 minutes Read
Fr. Michael Thalakketty passed away

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു അന്ത്യം. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം ചെയ്തിരുന്നത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവ പങ്കാളിയായിരുന്നു അദ്ദേഹം. ഏകദേശം 1000 ത്തിലധികം വീടുകളാണ് ഭവന രഹിതർക്കായി അദ്ദേഹം നിർമിച്ച് നൽകിയത്. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകളില്ലാതെയാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. ജാതിമതഭേദമെന്യ ഗുണഭോക്താക്കളെ തെരെഞ്ഞെടുത്താണ് അദ്ദേഹം വീട് നിർമിച്ച് നൽകിയത്. വീടിന്റെ പണി തീരും വരെ നിരന്തര സന്ദർശനവും അദ്ദേഹം നടത്തിയിരുന്നു. ഗുണഭോക്താക്കളുടെ ശ്രമദാനം പണിയിൽ ഉറപ്പു വരുത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വൈപ്പിൻ, കടമക്കുടി, കോട്ടപ്പുറം, ഗോത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും വീടുകൾ നിർമിച്ചു നൽകിയിട്ടുള്ളത്.

Read Also : സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ ഫാ. മൈക്കിൾ തലക്കെട്ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, മാമംഗലം, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം, എടത്തല, കുരിശിങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു. വരാപ്പുഴ അതിരൂപത കെ. സി. വൈ. എം. ഡയറക്ടർ ആയിരുന്നു അദ്ദേഹം. കുറച്ചു നാളുകളായി ശാരീരിക അവശതകളെ തുടർന്ന് ആവിലാഭവനിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

Read Also : ‘പ്രചരിച്ചത് യഥാര്‍ത്ഥ ദൃശ്യങ്ങളല്ല’; നിയമസഭാ കയ്യാങ്കാളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍

മികച്ച സംഘാടകനും, വളരെ മികച്ച കർത്തവ്യ ബോധത്തോടെ കാര്യങ്ങൾ ചെയ്തിരുന്ന അജപാലകനുമായ അദ്ദേഹത്തിന്റെ വിയോഗം വരാപ്പുഴ അതിരൂപതക്കും കേരള സഭക്കും തീരാ നഷ്ടമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു.
സംസ്‌കാരം സെപ്തംബർ 24 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഇന്ന് വൈകിട്ട് 5 മണി മുതൽ ഏലൂർ ഫെറിയിലുള്ള ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചക്ക് 12 മണിക്ക് ഭവനത്തിലുള്ള ശുശ്രൂഷക്ക് ശേഷം 12.30 മുതൽ ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യോപചാരം അർപ്പിക്കാനും സൗകര്യം ഉണ്ടാവും. നാളെ വൈകിട്ട് 4.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ മൃതസംസ്‌ക്കാര ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തും. 1957 ഡിസംബർ 30നായിരുന്നു ഫാ. മൈക്കിൾ തലക്കെട്ടിയുടെ ജനനം. ജോർജ്ജും മേരിയുമാണ് മാതാപിതാക്കൾ.

Story Highlights: Fr. Michael Thalakketty passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here