‘പ്രചരിച്ചത് യഥാര്‍ത്ഥ ദൃശ്യങ്ങളല്ല’; നിയമസഭാ കയ്യാങ്കാളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍

നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍ കോടതിയില്‍. വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് പ്രതികളുടെ വാദം. പ്രചരിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികള്‍ വാദിക്കുന്നു.
നിയമസഭാ കയ്യാങ്കളി കേസില്‍ വിശദമായ വാദപ്രതിവാദമാണ് തിരുവനന്തപുരം കോടതിയില്‍ നടക്കുന്നത്. ഇതിനിടെയാണ് പുതിയ വാദവുമായി മുന്‍ എംഎല്‍എമാരായ പ്രതികളുടെ അഭിഭാഷകന്‍ രംഗത്തെത്തിയത്. സ്പീക്കറുടെ ഡയസില്‍ കയറിയത് ആറ് എംഎല്‍എമാര്‍ മാത്രമല്ലെന്നും മറ്റ് ചിലരുമുണ്ടെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടി. അക്രമം കാണിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പൊലീസ് ഇടപെട്ടതോടെ പ്രതിരോധിക്കുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വി. ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തു. നിയമപരമായി കുറ്റമാണെന്ന് അറിഞ്ഞാണ് പ്രതികള്‍ അക്രമം നടത്തിയതെന്നും പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി അടുത്ത മാസം ഏഴിന് വിധി പറയും.
Story Highlights: accused new arguments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here