Advertisement

നിയമസഭാ കയ്യാങ്കളി കേസ്: സഭയെ അവഹേളിച്ചത് യുഡിഎഫ് സര്‍ക്കാരെന്ന് ഇ പി ജയരാജന്‍; കോടതിയില്‍ ഹാജരായി

September 26, 2022
Google News 3 minutes Read

നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിയായ ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ഇ പി ജയരാജന്‍ ഇന്ന് ഹാജരായത്. കേസില്‍ മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എന്നിവരടക്കമുള്ള മറ്റ് അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. കേസില്‍ വിചാരണ നേരിടുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. (e p jayarajan appeared in court assembly ruckus case)

നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫിന്റെ രാഷ്ട്രീയ സൃഷ്ടിയാണെന്നാണ് ഇ പി ജയരാജന്റെ വാദം. പ്രതിപക്ഷം ഒരു കാര്യം ഉന്നയിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നിയമസഭയെ അവഹേളിക്കുകയായിരുന്നെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. നിയമസഭയുടെ നടപടിക്രമങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ഭരണകക്ഷിയുടെ നീക്കമാണ് അന്ന് സഭയില്‍ കണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ഇടുക്കി ലഹരി ഇടപാടുകളുടെ ഹബ്ബായി മാറുന്നതായി എക്‌സൈസ്; കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയാറാക്കും

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നതത്. കഴിഞ്ഞ പതിനാലിനാണ് ഈ കേസില്‍ ഉള്‍പ്പെട്ട മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായത്. എന്നാല്‍ അന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇ പി ജയരാജന്‍ ഹാജരായിരുന്നില്ല. അന്ന് ഹാജരായ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിക്കുകയായിരുന്നു. കേസില്‍ തെളിവായ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. കേസ് അടുത്ത മാസം 26ന് കോടതി വീണ്ടും പരിഗണിക്കും.

Story Highlights: e p jayarajan appeared in court assembly ruckus case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here