കിണറുവെട്ട് തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം പാറശ്ശാല ധനുവച്ചപുരത്ത് കിണറുവെട്ട് തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം. പരുക്കേറ്റ തൊഴിലാളി സാബുവിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി പുറത്തെത്തിച്ചു. കിണറുവെട്ടുന്നതിനിടെ സുഹൃത്ത് ബിനുവാണ് സാബുവിനെ കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചത്.
murder attempt
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഉദയംകുളങ്ങര സ്വദേശിയാണ് പരുക്കേറ്റ സാബു. കിണറിലിറങ്ങിയ സാബുവിന്റെ തലയിലേക്ക് കല്ലിട്ട് കൊലപ്പെടുത്താനായിരുന്നു ബിനുവിന്റെ ശ്രമം. ബിനുവിന്റെ വീട്ടിലെ കിണറുപണി സാബുവായിരുന്നു ചെയ്തിരുന്നത്. ഇതേതുടര്‍ന്നുണ്ടായ കൂലിത്തര്‍ക്കമാകാം കൊലപാതക ശ്രമത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെയും ഇക്കാര്യത്തില്‍ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു.
Read Also : നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിങ് നടത്തിയെന്നാരോപിച്ച് യുവാവിന് മര്‍ദനം
കിണറിനുള്ളില്‍ നില്‍ക്കുകയായിരുന്ന സാബുവിന്റെ തോളിലാണ് കല്ലുവീണത്. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ചികിത്സയിസാണ് സാബു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിനായി നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
Story Highlights: murder attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here