മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി പൊലീസ്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഭീഷണിയെത്തുടർന്ന് അണക്കെട്ടിൽ പരിശോധന ശക്തമാക്കി. പൊലീസ് ആസ്ഥാനത്തേക്ക് വൈകുന്നേരമാണ് സന്ദേശം എത്തിയത്.
തൃശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. നമ്പറിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൃശൂർ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ തൃശൂർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
Read Also : നെയ്യാർഡാമിൽ ബൈക്ക് റേസറെ വാഹനമിടിച്ച ശേഷം മർദിച്ചവർക്കെതിരെ കേസെടുത്തു
Story Highlights: Bomb threat Mullaperiyar dam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here