തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ചു; കേരള സര്‍വകലാശാലയില്‍ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റ്

തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ കേരള സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റില്‍. പണം വാങ്ങി ഗ്രേസ്മാര്‍ക്ക് നല്‍കിയാണ് സെക്ഷന്‍ ഓഫിസര്‍ വിനോദ് തോറ്റ കുട്ടികളെ വിജയിപ്പിച്ചത്. സൈബര്‍ പൊലീസാണ് കേസെടുത്തത്. bribe case-kerala university
കേരള സര്‍വകലാശാലയിലെ ചില ക്രമക്കേടുകള്‍ സംബന്ധിച്ച് സൈബര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ടാണ് കേസ്. വഞ്ചനാക്കുറ്റം, ഐടി നിയമത്തിലെ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയിരിക്കുന്നത്.
Read Also : കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു
കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പ്രാഥമിക അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights: bribe case-kerala university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here