പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു

നാഗ്പൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു. 16കാരി പ്രസവിച്ച കുഞ്ഞിനെയാണ് വിറ്റത്. കുഞ്ഞിനെ ദത്തുനല്‍കാനെന്ന വ്യാജേന യുവതിയെ ബന്ധുക്കള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. child selling
വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കുഞ്ഞിനെ ബന്ധുക്കള്‍ വിറ്റതായി പീഡനത്തിനിരയായ പെണ്‍കുട്ടിയും പൊലീസില്‍ മൊഴി നല്‍കി. കുഞ്ഞിനെ ദത്തുനല്‍കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധുക്കള്‍ സമ്മതപത്ത്രതില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. ഏജന്റുമാര്‍ മുഖേനയാണ് കൃത്യം നടത്തിയത്.
തെറ്റായ മാര്‍ഗത്തിലൂടെ, ദത്തുനല്‍കിയാല്‍പോലും അത് നിയമവിരുദ്ധമാണെന്ന് ശിശു സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി പണം കൈമാറി ദത്തെടുക്കുന്ന രീതിയാണ് ഈ കേസിലുണ്ടായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ പണത്തിന് വേണ്ടി വിറ്റെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Read Also : താനെയിലെ കൂട്ട ബലാത്സംഗക്കേസ്: 2 പേർ കൂടി അറസ്റ്റിൽ; ആകെ പിടിയിലായത് 28 പേർ
പെണ്‍കുട്ടിയെയും കുഞ്ഞിനെയും സര്‍ക്കാര്‍ സംരക്ഷണയിലാക്കും. കഴിഞ്ഞ മെയ് 16നാണ് പതിനാറുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വിവരം പുറത്തറിഞ്ഞത്. കോട്വാലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അതേ പ്രായമുള്ള അയല്‍വാസി പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയത്. ജൂലൈയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഛാപ്രുനഗറിലുള്ള ദമ്പതികള്‍ക്കുവേണ്ടിയാണ് കുഞ്ഞിനെ കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Story Highlights: child selling, nagpur, rape case, illegal adoption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here