Advertisement

കസ്റ്റഡി കൊലക്കേസ് പ്രതികളായ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച സംഭവം; സർക്കാരിന് നോട്ടിസ്

September 24, 2021
Google News 1 minute Read
Custody murder case

കസ്റ്റഡി കൊലക്കേസ് പ്രതികളായ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചതിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടിസ്. എക്‌സൈസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട രഞ്ജിത്ത് കുമാറിന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.

എക്‌സൈസ് ഉദ്യോഗസ്ഥരായ അനൂപ് കുമാർ, എ.വി. ഉമ്മൻ, അബ്ദുൽ ജബ്ബാർ, എ. നിധിൻ, കെ.യു. മഹേഷ്, വി.എം. സ്മിബിൻ എന്നിവരുടെ സസ്പെൻഷനാണ് സർക്കാർ പിൻവലിച്ചത്. രഞ്ജിത്തിന്റെ കസ്റ്റഡി കൊലപാതകക്കേസിൽ സി.ബി.ഐ ഇവരെ പ്രതി ചേർത്തിരുന്നു.

Story Highlights: Custody murder case; state received High Court notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here