21
Oct 2021
Thursday
Covid Updates

    മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി മാറ്റിവച്ചു

    ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി മാറ്റിവച്ചു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൾ ഖാദര്‍ മൗലവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി മാറ്റിയത്. പ്രവര്‍ത്തക സമിതി ഒക്ടോബര്‍ രണ്ടിന് ചേരുമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

    മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ‘എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടു പോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹ്യ ഇടപെടലുകളിൽ അബ്ദുൾ ഖാദർ മൗലവി ഉയർത്തിപ്പിടിച്ചത്. അത് അദ്ദേഹത്തെ കണ്ണൂർ മേഖലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യനായ പൊതുപ്രവർത്തകനാക്കി മാറ്റിയെന്ന്’ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

    Read Also : ഐപിഎല്‍ 2021: ഹൈദരാബാദ് ടീമിൽ നടരാജന് പകരം ജമ്മു കശ്മീരില്‍ നിന്നുള്ള മീഡിയം പേസര്‍

    നാല്‍പ്പതു വര്‍ഷമായി കണ്ണൂര്‍ ജില്ലാ മുസ്‍ലിം ലീഗിന്റെ ഭാരവാഹിത്വത്തിലുള്ള നേതാവാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു വൈകീട്ടായിരുന്നു ഖാദര്‍ മൗലവിയുടെ അന്ത്യം. 79 വയസ്സായിരുന്നു. കേരള ടെക്സ്റ്റയില്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി ജോലി ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ചന്ദ്രിക ഗവേണിങ് ബോർഡ് ചെയര്‍മാനാണ്.

    Story Highlight: muslim-league-working-committee-postponed-

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top