‘നാടിന്റെ നന്മയ്ക്കായി ആത്മാര്‍ത്ഥ സേവനം ചെയ്യാന്‍ കഴിയട്ടെ’; സിവില്‍ സര്‍വീസസ് റാങ്ക് ജേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

സിവില്‍ സര്‍വീസസ് റാങ്ക് ജേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. pinarayi vijayan-civil services rank holders കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ കെ. മീരയെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു.
പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടമാണ് കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കരസ്ഥമാക്കിയതെന്നും നാടിന്റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ റാങ്ക് പട്ടികയില്‍ മലയാളിത്തിളക്കം ഏറെയാണ്. തൃശൂര്‍ സ്വദേശിനി കെ മീര ആറാം റാങ്കും കോഴിക്കോട് വടകര സ്വദേശി മിഥുന് പ്രേംരാജ് പന്ത്രണ്ടാം റാങ്കും നേടി. ഡോക്ടറായ പ്രേംരാജ് ജിയോഗ്രഫിയാണ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു പരിശീലനം. പരിശീലനം ലഭിച്ചാലും സ്വന്തം പ്രയത്നം തന്നെയാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് മിഥുന് പ്രേംരാജ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
ആറാം റാങ്കുകാരിയായ തൃശൂര്‍ കോലഴി സ്വദേശിനി കെ മീര തന്റെ നാലാം ഊഴത്തിലാണ് സിവില്‍ സര്‍വീസ് സ്വന്തമാക്കിയത്. തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മീര. കഠിനപരിശ്രമത്തിലൂടെ ലക്ഷ്യബോധമുള്ള ആര്‍ക്കും നേടിയെടുക്കാന്‍ കഴിയുന്നതാണ് സിവില്‍ സര്‍വീസ് എന്ന് മീര ട്വന്റിഫോറിനോട് പറഞ്ഞു.
മലയാളികളായ കരിഷ്മ നായര്‍ 14ാം റാങ്ക് സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന് 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര് നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്ജുന് കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍. 761 ഉദ്യോഗാര്‍ത്ഥികളാണ് നിയമനത്തിന് യോഗ്യത നേടിയത്. ഇതില്‍ ജനറല്‍ കാറ്റഗറിയില്‍ നിന്ന് 263 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 229 പേരും എസ് സി വിഭാഗത്തില്‍ നിന്ന് 122 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 61 പേരുമാണ് യോഗ്യത നേടിയത്.
Read Also : സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; നേട്ടം കൊയ്ത് മലയാളികള്‍
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടമാണ് കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ കരസ്ഥമാക്കിയത്. ആദ്യ നൂറു റാങ്കുകളില്‍ പത്തിലേറെ മലയാളികള്‍ ഉണ്ടെന്നത് അതീവ സന്തോഷകരമാണ്. കെ. മീര (6-ാം റാങ്ക്), മിഥുന് പ്രേംരാജ് (12-ാം റാങ്ക്), കരീഷ്മ നായര്‍ (14-ാം റാങ്ക്), അപര്‍ണ രമേഷ് (35-ാം റാങ്ക്) എന്നിവര്‍ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ കെ. മീരയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയം നേടിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. നാടിന്റെ നന്മയ്ക്കായി ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവര്ക്കും ആശംസകള്‍ നേരുന്നു.
Story Highlights: pinarayi vijayan-civil services rank holders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here