Advertisement

കാട്ടുതീയിൽ മായുമോ ഈ അത്ഭുതം; 2200 വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം…

September 25, 2021
Google News 0 minutes Read

ജനറൽ ഷെർമാനെ കുറിച്ച് കേട്ടിട്ടുണ്ടോ? പേര് കേട്ടാൽ ഒരാളായിട്ട് തോന്നുമെങ്കിലും ഇതൊരു മരത്തിന്റെ പേരാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വൃക്ഷം. കാലിഫോർണിയയിലെ സെക്വോയയിലെ കിങ്‌സ് കാന്യോൻ നാഷണൽ പാർക്കിലാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ കൗതുകങ്ങളുടെയും നിഗൂഢതകളുടെയും നിലവറയാണ് ഈ ഭൂമിയെന്ന്. അതിനൊരു ചെറിയ ഉദാഹരണം മാത്രമാണ് ഈ വൃക്ഷം. ഇതിന്റെ വിശേഷണങ്ങളിൽ തന്നെ നമുക്ക് അത്ഭുതം തോന്നും. ഇതുവരെ ഈ വൃക്ഷം വാർത്തകളിൽ നിറഞ്ഞ് നിന്നത് പ്രത്യേകതകളുടെ പേരിലാണെങ്കിൽ ഇന്ന് ഇത് നിറഞ്ഞുനിൽക്കുന്നത് നേരിടുന്ന ഭീഷണിയുടെ പേരിലാണ്.

നമുക്ക് തന്നെ അറിയാം ഈ അടുത്ത കാലങ്ങളിലായി കാലിഫോർണിയയിൽ വൻതോതിലുള്ള കാട്ടുതീയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ 9 ന് ഉണ്ടായ മിന്നൽ കൊടുങ്കാറ്റിൽ കാടിന്റെ പടിഞ്ഞാറൻ ഭാഗം കത്തിയമരുകയും ചെയ്തു. ഇപ്പോൾ കാടിനകത്തെ ഈ വൃക്ഷവും കാട്ടുതീയുടെ ഭീഷണിയിലാണ്. 275 അടി ഉയരമുള്ള ഈ വൃക്ഷത്തിന് ഏകദേശം 2200 വർഷം പഴക്കമുണ്ട്. അങ്ങനെ പരിശോധിക്കുകയാണെങ്കിൽ ഭൂമിയിലെ തന്നെ ജീവനുള്ള ഏറ്റവും വലിയ വൃക്ഷമാണിത്. കഴിഞ്ഞ വർഷത്തെ മാത്രം കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള നിരവധി വൃക്ഷങ്ങളാണ് ഈ കാട്ടുതീയിൽ നശിച്ചത്. നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിനാശകരമായ കാട്ടുതീ ഈ വൃക്ഷത്തെയും നശിപ്പിക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. അതുകൊണ്ട് തന്നെ അഗ്നിശമന സേനാംഗങ്ങൾ ഇപ്പോൾ 65 ദിവസമായി ജാഗ്രതയിലാണ്.

അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്തെ തീപിടുത്തം ഈ ദിവസങ്ങളിൽ വരൾച്ചയ്ക്കും ഉയർന്നുവരുന്ന ചൂടിനും കാരണമായിട്ടുണ്ട്. ഏകദേശം മുപ്പതുവർഷങ്ങൾക്ക് മുമ്പുള്ള താപനിലയുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ ഈ ദിവസങ്ങളിലെ ഇവിടുത്തെ ചൂട് വളരെ കൂടുതലാണ്. ഇത് കാലാവസ്ഥയെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. സമീപ വർഷങ്ങളിലായി ഇവിടെ കാട്ടുതീയുടെ എണ്ണവും വർധിച്ചുവരികയാണ്.

ഈ വൃക്ഷത്തിനെങ്ങനെ ജനറൽ ഷെർമാൻ എന്ന പേര് ലഭിച്ചതെന്ന് അറിയാമോ? അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത ജനറല്‍ വില്യം ടെക്കുംസെ ഷെര്‍മാന്റെ പേരിലാണ് ഈ മരം അറിയപെട്ടിരുന്നത്. പിന്നീട് ഈ വൃക്ഷം കാവേ കോളനി പിടിച്ചെടുക്കുകയും കാൾ മാർക്സിന്റെ പേര് ഇതിന് നൽകുകയും ചെയ്തു. 1892 ൽ കോളനി പിരിച്ചുവിട്ട് വീണ്ടും ഈ പേര് തിരിച്ചെടുക്കുകയായിരുന്നു. 25 അടി വ്യാസമുള്ള വൃക്ഷത്തിന് ഏകദേശം 52,500 ഘനയടി വോളിയമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here