Advertisement

ഇന്ത്യക്കാർ ഏപ്രിലിൽ ഓർഡർ ചെയ്തത് 25 കോടി രൂപയുടെ മാമ്പഴം; അൽഫോൻസോ പട്ടികയിൽ ഒന്നാമത്

May 18, 2023
Google News 2 minutes Read

പഴവർഗങ്ങളിൽ മുന്നിൽ തന്നെയാണ് മാമ്പഴം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫ്രൂട്ടും മാമ്പഴം തന്നെയാണ്. ഈ ഏപ്രിലിൽ ഇന്ത്യക്കാർ 25 കോടി രൂപയുടെ മാമ്പഴമാണ് ഓർഡർ ചെയ്തത്. നേരിട്ട് പോയി വാങ്ങിക്കാൻ പറ്റാത്തവർ ഇപ്പോൾ ഓൺലൈനിലും മാമ്പഴ ഓർഡർ ചെയ്യുകയാണ്. ജനപ്രിയ ഗ്രോസറി ഡെലിവറി ആപ്പായ സെപ്റ്റോ പങ്കിട്ട ഡാറ്റ പ്രകാരം, ഏപ്രിൽ മാസത്തിൽ 25 കോടി രൂപയുടെ മാമ്പഴമാണ് ഇന്ത്യക്കാർ ഓർഡർ ചെയ്തത്. സെപ്റ്റോയ്ക്ക് പ്രതിദിനം 60 ലക്ഷം രൂപയുടെ ഓർഡറുകൾ ഒരു ദിവസം ലഭിച്ചിരുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് മാത്രമല്ല, മെയ് മാസത്തിൽ പോലും ഇന്ത്യക്കാരുടെ മാംഗോ മാനിയ ശക്തമായി തുടരുന്നു. ഇത് ഏപ്രിൽ മാസത്തെ കണക്കുകളെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും വില കൂടിയ മാമ്പഴമായ അൽഫോൻസോയാണ് സെപ്‌റ്റോയിൽ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത മാമ്പഴം. രത്‌നഗിരിയിൽ നിന്നുള്ള മാമ്പഴം മുംബൈ, ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ തിരക്കേറിയ നഗരങ്ങളിലെ മാമ്പഴപ്രേമികളുടെ പ്രിയപ്പെട്ടതാണ്. സെപ്‌റ്റോയുടെ മൊത്തം മാമ്പഴ വിൽപ്പനയുടെ 30 ശതമാനവും അൽഫോൻസോയാണ്. മൊത്തം വിൽപ്പനയുടെ 25 ശതമാനവും പിടിച്ചടക്കിയത് ആന്ധ്രാപ്രദേശിൽ നിന്നുള്ള ബൈംഗൻപള്ളിയാണ്. അതേസമയം കേസർ മാമ്പഴത്തിനും ഡിമാൻഡ് ഉണ്ട്. ഈ വേനൽക്കാലത്ത് ഫ്രഷ് മാമ്പഴ ജ്യൂസിനും ആവശ്യക്കാർ ഏറെയാണ്. ഈ ഉന്മേഷദായകമായ വേനൽക്കാല വിരുന്നിന് ബൈംഗൻപള്ളി ഒരു ഇനമാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇന്ത്യയിലുടനീളമുള്ള പ്രഗത്ഭരായ 1000 കർഷകരിൽ നിന്നാണ് തങ്ങൾ മാമ്പഴം ശേഖരിക്കുന്നതെന്ന് സെപ്റ്റോ വെളിപ്പെടുത്തി. അൽഫോൻസോയ്ക്ക് രത്നഗിരിയും ദേവ്ഗഡും, കേസറിനായി ജൽന, ജുനഗർ, അനന്തപൂർ, ചിത്തോർ എന്നിവയും പാലക്കാടിൽ നിന്നും ലാൽബാഗുമാണ് എത്തിക്കുന്നത്. ഹാനികരമായ കാർബൈഡുകളിൽ നിന്ന് മുക്തമായ, പ്രകൃതിദത്തമായി പാകമായ ഏറ്റവും മികച്ച മാമ്പഴങ്ങൾ മാത്രമേ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുകയുള്ളൂവെന്ന് സെപ്റ്റോ ഉറപ്പുനൽകുന്നു. ഗുണനിലവാരവും സുതാര്യതയും ഉറപ്പുനൽകുന്നത്തിനായി ഓരോ ഇനത്തിനും ആപ്പിൽ സർട്ടിഫിക്കേഷനും നൽകുന്നുണ്ട്.

Story Highlights: Indians ordered mangoes worth Rs 25 crore on Zepto in April

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here