ഇടുക്കിയില്‍ യുവാവിനെ മര്‍ദിച്ച സംഭവം; സഹോദരിമാരായ നാല് പേര്‍ക്കെതിരെ കേസ്

ഇടുക്കിയിലെ മറയൂര്‍ പള്ളനാട്ടില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സഹോദരിമാരായ നാല് സ്ത്രീകളുടെ പേരില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രദേശവാസികളായ ജയറാണി (42), ജമുന (42), വൃന്ദ (40), ഷൈലജ (34) എന്നിവരുടെ പേരിലാണ് കേസ്. മറയൂര്‍ ബാബുനഗര്‍ സ്വദേശി മോഹന്‍രാജിനാണ് മര്‍ദനമേറ്റത്.
യുവതികളും സമീപവാസികളുമായി സ്ഥല തര്‍ക്കം നിലവിലുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ അയല്‍വാസികളെ മോഹന്‍രാജ് സഹായിച്ചത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. മോഹന്‍രാജിനെ പൊതു നിരത്തില്‍വച്ച് നാലു സ്ത്രീകളും ചേര്‍ന്ന് കാപ്പിക്കമ്പുകൊണ്ട് മര്‍ദിക്കുകയായിരുന്നു.
പരുക്കേറ്റ മോഹന്‍രാജ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
Story Highlights: case against sisters for attack man idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here