Advertisement

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; ഉത്തരവിലുറച്ച് ധനവകുപ്പ്

September 26, 2021
2 minutes Read
finance ministry new order

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഏപ്രില്‍ ഒന്നുമുതല്‍ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവില്‍ പുനരാലോചന പാടില്ലെന്ന് മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നല്‍കി. ഉത്തരവിനെതിരെ തദ്ദേശവകുപ്പ് രംഗത്തെത്തിയ സാഹചര്യത്തിലാണ് നീക്കം. ( finance ministry new order )

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ട്രഷറിയില്‍ നിന്ന് ഏതുസമയത്തും പണം പിന്‍വലിക്കാം. ട്രഷറി നിയന്ത്രണങ്ങള്‍ ഈ ഫണ്ടിന് ബാധകമാകില്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് എടുത്ത തീരുമാനമാണിതെന്നും ധനവകുപ്പ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകള്‍ പ്രാദേശികമായി ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കാമെന്ന 2011ലെ തദ്ദേശവകുപ്പ് സര്‍ക്കുലറാണ് തിരുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്.

സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്കിലേക്ക് തനത് ഫണ്ട് മാറ്റണമെന്നാണ് നിർദേശം. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ പുതിയ ട്രഷറി അക്കൗണ്ട് തുടങ്ങണം. വേയ്സ് ആൻറ് മീൻസ് ബാധകമാവില്ലെന്ന് സർക്കുലറിലുണ്ടെങ്കിലും ചെലവഴിക്കാൻ സർക്കാർ പണം ബാക്കി വെയ്ക്കുമോ എന്ന ആശങ്കയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക്. പല തദ്ദേശ സ്ഥാപനങ്ങളിലും ശമ്പളവും പെൻഷനുമൊക്കെ തനതു ഫണ്ടിൽ നിന്നാണ് നൽകുന്നത്. തുടർ നിർദേശങ്ങൾ ധനവകുപ്പ് മാത്രമാകും നൽകുകയെന്നും മറ്റു വകുപ്പുകളുടെ നിർദേശങ്ങൾ പാലിക്കേണ്ടെന്നും പുതിയ സർക്കുലറിലുണ്ട്.

Read Also : റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കുന്നതില്‍ ധനവകുപ്പ് വീഴ്ച വരുത്തിയെന്ന് സിഎജി കണ്ടെത്തല്‍

തദ്ദേശ സ്ഥാപനങ്ങൾക്ക് നടപ്പു സാമ്പത്തിക വർഷം നീക്കിവെച്ച പദ്ധതി വിഹിതം 7280 കോടി രൂപയാണ് . സാമ്പത്തിക നഷം ആറു മാസം പിന്നിടുമ്പോഴും ചെലവഴിച്ചത് 798.74 കോടി രൂപ മാത്രമാണ്.

Story Highlights: finance ministry new order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top