തിരുവനന്തപുരം സ്വര്‍ണക്കടത്ത്; കെ.ടി റമീസിന്റെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. റമീസിന്റെ സഹോദരന്‍ കെ.ടി. റൈഷദാണ് കോടതിയെ സമീപിച്ചത്. kt ramees
ഭീകരവാദിയായി പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റമീസിനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.
Read Also : നയതന്ത്ര സ്വർണക്കടത്ത്: 30 കിലോ സ്വർണം കണ്ടുകെട്ടി ഇ.ഡി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ നവംബറിലാണ് റമീസിനെ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലേക്ക് മാറ്റിയത്. ഇതിനെതിരെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ദുബായിയില്‍ നിന്ന് സ്വര്‍ണം അയച്ചെന്ന് ആരോപണമുള്ള ഫൈസല്‍ ഫരീദിനെ ഇത് വരെ കസ്റ്റംസ് ചോദ്യം ചെയ്തില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റമീസിന്റെ സഹോദരന്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളാണ് റമീസ്.
Story Highlights: kt ramees, trivandrum gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here