Advertisement

ആൻ്റണി വർഗീസിന്റെ ‘ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്’ ചിത്രീകരണം പൂർത്തിയായി, ടീസര്‍ പുറത്ത്

September 27, 2021
1 minute Read

ആൻ്റണി വർഗീസിനെ നായകനാക്കി നവാഗതനായ നിഖിൽ പ്രേംരാജ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ആനപ്പറമ്പിലെ വേൾഡ് കപ്പ് ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഫുട്‍ബോള്‍ പശ്ചാത്തലമാക്കിയുള്ള ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്ന് ടീസര്‍ പറയുന്നു.

മലബാറിൻ്റെ ഫുട്ബോൾ കമ്പത്തിൻ്റെ കഥ പറയുന്ന സിനിമയാണ് ആനപ്പറബിലെ വേൾഡ് കപ്പ് . ഒരു പ്രമുഖ ഫുട്ബോൾ ക്ലബ് സങ്കടിപ്പിക്കുന്ന 14 വയസ്സിൽ താഴെയുള്ള ടൂർണമെൻ്റിൽ പങ്കെടുക്കാൻ “ഹിഷാം” എന്ന ആൻ്റണി വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കൂട്ടം കുട്ടികളുമായി ഒരുങ്ങുന്നതാണ് സിനിമയുടെ പ്രമേയം.

ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തീയറ്ററുകൾ തുറന്നാൽ നവംബർ / ഡിസംബർ മാസം സിനിമ തീയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം

Read Also : വെര്‍ച്വല്‍ പ്രൊഡക്ഷൻ സാങ്കേതികതയില്‍ ‘കത്തനാര്‍’; പ്രീ പ്രൊഡക്ഷന്‍ ജോലികൾ ആരംഭിച്ചു

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.

Read Also : സുരേഷ് ഉണ്ണിത്താന്റെ ‘ക്ഷണ’ത്തിലെ ആദ്യഗാനം റിലീസായി

Story Highlights: Aanaparambile World Cup movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top