Advertisement

കോടതിയലക്ഷ്യം ഭയക്കേണ്ടതില്ല; അത് ഞാൻ കൈകാര്യം ചെയ്യും: വിവാദ പരാമർശവുമായി ത്രിപുര മുഖ്യമന്ത്രി

September 27, 2021
Google News 2 minutes Read
Biplab Kumar Deb controversial

വിവാദപ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. കോടതിയലക്ഷ്യം ഭയക്കേണ്ടതില്ലെന്നും അത്തരം കേസുകൾ താൻ കൈകാര്യം ചെയ്യുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. അഗർത്തലയിലെ രബീന്ദ്രഭവനിൽ ചേർന്ന ത്രിപുര സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ 26ആമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (Biplab Kumar Deb controversial)

“കോടതിയലക്ഷ്യം ഭയക്കേണ്ടതില്ല. അത്തരം കേസുകൾ ഞാൻ കൈകാര്യം ചെയ്യും. കോടതിക്ക് ഉത്തരവിടാം. പക്ഷേ, അത് ആരാണ് പാലിക്കുക? പൊലീസ് എൻ്റെ അധികാരപരിധിയിലാണ്. കോടതിയലക്ഷ്യത്തിനു കാരണമാകുമെന്ന് പറഞ്ഞ് ഒരു പ്രത്യേക ജോലി ചെയ്യാൻ കഴിയില്ലെന്ന് നിരവധി ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞിട്ടുണ്ട്. കോടതി വിധിക്കും. പക്ഷേ, അത് നടപ്പിലാക്കുക പൊലീസാണ്. കാരണം പൊലീസ് എൻ്റെ നിയന്ത്രണത്തിലാണ്.”- ബിപ്ലബ് ദേബ് പറഞ്ഞു.

Read Also : ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം 21 സിപിഐഎമ്മുകാർ കൊല്ലപ്പെട്ടു: സീതാറാം യെച്ചൂരി

അതേസമയം, ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം 21 സിപിഐഎമ്മുകാർ കൊല്ലപ്പെട്ടുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് അക്രമങ്ങൾ നടക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.

തൃപുരയിൽ സാഹചര്യം ഗുരുതരമാണെന്നും പ്രതിപക്ഷ പാർട്ടികൾ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും യെച്ചൂരി പറഞ്ഞു. സ്ത്രീകളെ അടക്കം ബിജെപി ഗുണ്ടകൾ ആക്രമിക്കുന്നുണ്ട്. വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് നൽകിയ കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് യെച്ചൂരി പറയുന്നു.

ത്രിപുരയിൽ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുെവെന്ന് മുതിർന്ന നേതാവ് മണിക് സർക്കാരും ചൂണ്ടിക്കാട്ടി. എംഎൽഎമാരെ സ്വന്തം മണ്ഡലത്തിൽ പോകാൻ അനുവദിക്കുന്നില്ലെനനും തന്നെ 15 തവണ തടഞ്ഞതായും മണിക് സർക്കാർ വ്യക്തമാക്കി.

മാധ്യമങ്ങൾക്ക് നേരെയും വലിയ അക്രമം നടക്കുന്നു. തെരെഞ്ഞെടുപ്പുകളിൽ നോമിനേഷൻ നൽകാൻ പോലും പ്രതിപക്ഷ പാർട്ടികളെ അനുവദിക്കുന്നില്ല. ജനാധിപത്യം ധ്വംസനമാണ് തൃപുരയിൽ നടക്കുന്നത്. മനുഷ്യവകാശങ്ങൾക്ക് ഒരു പരിഗണനയും ഇല്ലാത്ത സംസ്ഥാനമായി തൃപുര മാറിയെന്നും കേന്ദ്രസർക്കാരിന്റെ സമ്മതത്തോടെ ആണ് അക്രമികൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഈ മാസം തുടക്കത്തിൽ ത്രിപുരയിൽ വിവിധയിടങ്ങളിൽ ഉണ്ടായ സിപിഐഎം -ബി.ജെ.പി സംഘർഷത്തിൽ 10 ഓളം പേർക്ക് പരുക്ക് പറ്റിയിരുന്നു. സംസ്ഥാനകമ്മിറ്റി ഓഫിസ് അടക്കം രണ്ട് സിപിഐഎം ഓഫീസുകൾ അഗ്നിക്കിരയാക്കി. ആറോളം വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷാൽഘട്ട്, അഗർത്തല, ഹപാനിയ, ഉദയ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടു.

Story Highlights: Biplab Kumar Deb controversial statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here