കണ്ണൂരിൽ സൈനികന്റെ മൃതദേഹത്തോട് പൊലീസ് അനാദരവ് കാണിച്ചതായി പരാതി

കണ്ണൂരിൽ സൈനികന്റെ മൃതദേഹത്തോട് പൊലീസ് അനാദരവ് കാണിച്ചതായി പരാതി. കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ സുബേദാർ വി ഷാജിയുടെ ഭാര്യ മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ( kannur police disrespect soldier corpse )
കരസേനാംഗമായിരുന്ന സുബേദാർ വി ഷാജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മെഡിക്കൽ ലീവിൽ നാട്ടിലെത്തി ചികിത്സയിൽ കഴിയുകയായിരുന്നു. അസുഖം മൂർച്ഛിച്ച് കണ്ണൂരിലുള്ള മിലിറ്ററി ഹോസ്പിറ്റലിൽ എത്തിക്കുന്നതിനിടെയായിരുന്നു മരണം. വിവരം സൈന്യത്തിൽ നിന്നും, ഷാജിയുടെ ബന്ധുക്കൾ മുഖേനെയും മയ്യിൽ പൊലീസിൽ അറിയിച്ചെങ്കിലുംഇൻക്വസ്റ്റ് നടപടികൾ പൊലീസ് വൈകിപ്പിച്ചതായാണ് പരാതി. അനുബന്ധ ആദരവുകൾ നൽകാൻ പോലും തയ്യാറാകാതിരുന്ന പൊലീസ് അംഗങ്ങൾ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് വഴിയിൽ തടഞ്ഞതായും സഹോദരൻ പറയുന്നുണ്ട്.
Read Also : കളമശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹം പുഴുവരിച്ച സംഭവം; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കുടുംബം
സേവനകാലയളവിൽ മരിച്ചസൈനികന്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കുമ്പോൾ പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥർ അനുഗമിക്കാറുണ്ടെങ്കിലും അതുണ്ടായില്ല. നാട്ടിലും വീട്ടിലും നടന്ന അന്തിമോപചാര ചടങ്ങിൽ മയ്യിൽ സ്റ്റേഷനിലെ ഒരു പ്രതിനിധി പോലും പങ്കെടുത്തില്ല.
സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ മാതൃകപരമായനടപടിയാവശ്യപ്പെട്ട്മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട് ഷാജിയുടെ ഭാര്യ.
Story Highlights: kannur police disrespect soldier corpse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here