Advertisement

ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ​വിരമിക്കുന്നു

September 27, 2021
Google News 1 minute Read

ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്​സിനായി കളിക്കുന്ന അലി നിലവിൽ യു.എ.ഇയിലാണ്​. ഐ.സി.​സിയുടെ ടെസ്റ്റ്​ ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ നിലവിൽ മൂന്നാമതാണ്. വിരമിക്കൽ വിവരം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെയും കോച്ച്‌ ക്രിസ് സിൽവർവുഡിനെയും താരം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ഡിസംബറിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പര നടക്കാനിരിക്കെയാണ് മോയിൻ അലി വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. നിലവിലെ‌ സാഹചര്യത്തിൽ ക്രിക്കറ്റിനായി വീട്ടിൽ നിന്ന് ധാരാളം സമയം വിട്ടു നിൽക്കേണ്ടി വരുന്നതാണ് താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണമെന്നാണ് സൂചനകൾ. താരത്തിന്റെ വിരമിക്കൽ തീരുമാനം അധികം വൈകാതെയോ ഇന്ന് തന്നെയോ ഉണ്ടാവാൻ സാധ്യതയുണ്ട്.

Read Also : ഐപിഎൽ 2021: സഞ്ജുവിനും സംഘത്തിനും നിർണായകം; ഇന്ന് രാജസ്ഥാൻ-ഹൈദരാബാദ് പോരാട്ടം

2014 ജൂണിൽ ശ്രീലങ്കക്കെതിരെ ലോർഡ്സിലാണ് മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതു വരെ 64 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2914 റൺസ് നേടിയ താരം 195 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Story Highlight: moenali-retirement-from-test-cricket-ecb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here