ഐപിഎൽ 2021: സഞ്ജുവിനും സംഘത്തിനും നിർണായകം; ഇന്ന് രാജസ്ഥാൻ-ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസിന് നിർണായക പോരാട്ടം. ഇന്ന് വൈകിട്ട് 7.30ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. നെറ്റ് റൺറേറ്റ് നെഗറ്റീവായതിനാൽ മികച്ച മാർജിനിലെ ജയം അനിവാര്യമാണ് റോയൽസിന്. ഒമ്പത് കളിയിൽ എട്ട് തോൽവിയുമായി പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്ടപ്പെടാൻ ഒന്നുമില്ല.
Read Also : ഐപിഎൽ; കൊൽക്കത്തയെ വീഴ്ത്തി ചെന്നൈ: കരുത്ത് കാട്ടി വീണ്ടും തലപ്പത്ത്
ഒമ്പത് കളികളിൽ നിന്ന് സഞ്ജു 351 റൺസ് നേടി. ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിനുപിന്നാലെ, പകരക്കാരനായി എത്തിയവർക്കും പരുക്കേറ്റതോടെ ബാറ്റിംഗിലെ പ്രഹരശേഷി രാജസ്ഥാന് കുറഞ്ഞു. യുവ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരും സ്പിന്നർമാരും കാര്യമായ ചലനം ഉണ്ടാക്കുന്നില്ല.
ഒമ്പത് മത്സരങ്ങളിൽ എട്ട് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് രാജസ്ഥാൻ. ഇന്ന് ജയിച്ചാൽ പത്ത് പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാനത്തെത്താം.
Story Highlight: ipl-live-2021-updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here