Advertisement

പുരാവസ്തു തട്ടിപ്പ്; മോൻസനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതിക്കാരൻ ട്വന്റിഫോറിനോട്

September 27, 2021
2 minutes Read
monson mavunkal police links

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കൂടുതൽ വേളിപ്പെടുത്തലുകളുമായി പരാതിക്കാരൻ. മോൻസൻ മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്നാണ് ആരോപണം. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ മോൻസൻസൻ മാവുങ്കലിന് സംരക്ഷണം നൽകിയെന്ന് പരാതിക്കാൻ ട്വന്റിഫോറിനോട് പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോൾ പൊലീസ് ഉദ്യഗസ്ഥരെ മോൻസൺ മറയാക്കി ഉപയോഗിച്ചു. പൊലീസ് ഉദ്യോഗസ്ഥരും, ചലച്ചിത്ര താരങ്ങളും ഇയാളുടെ വീട്ടിലെ നിത്യസന്ദർശകരാണെന്നും പരാതിക്കാൻ പറഞ്ഞു. ( monson mavunkal police links )

ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മണൻ, എറണാകുളം എസിപി ലാൽജി, സിഐ അനന്തലാൽ, ചേർത്തല സി ശ്രീകുമാർ എന്നിവർ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് പരാതിക്കാരൻ ട്വന്റിഫോറിനോട് വ്യക്തമാക്കി.

പുരാവസ്തു വിൽപ്പനക്കാരൻ എന്ന വ്യാജേന കോടികളുടെ തണ്ടിപ്പാണ് മോൻസൺ നടത്തിയത്. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോൾ കിട്ടിയ 30 വെള്ളിക്കാശിൽ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ തട്ടിപ്പ് നടത്തിയിരുന്നത്. പലരിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത്. പണം നഷ്ടപ്പെട്ടവരിൽ ചിലരുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോൺസൺ വിൽപ്പനയ്ക്ക് വച്ച പുരാവസ്തുക്കളിൽ പലതും ആശാരി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ തെളിവുകൾ ശേഖരിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം മോൻസണെ ചേർത്തലയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : ‘പുരാവസ്തുക്കളുടെ അപൂർവ ശേഖരമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു’; മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതിക്കാരൻ

പുരാസവസ്തുക്കളുടെ അപൂർവ ശേഖരമുണ്ടെന്ന് പറഞ്ഞ് തന്നെ വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും എംബിബിഎസ് ഡോക്ടർ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിക്കാരൻ ട്വന്റിഫോറിനോട് പറഞ്ഞു. പണം നിക്ഷേപിക്കാൻ മോൻസൺ മാവുങ്കൽ പ്രേരിപ്പിച്ചിരുന്നെന്നും വിവിധ ആളുകളിൽ നിന്നായി 40 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുരാവസ്തുക്കൾ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങൾ അയച്ചു തന്ന പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായി ഇയാൾ വ്യാജരേഖയും ചമച്ചിരുന്നു. മോൻസൺന്റെ പേരിൽ വിദേശത്ത് അക്കൗണ്ടുകൾ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മോൻസണൊപ്പം മൂന്നുപേർകൂടി പിടിയിലായിട്ടുണ്ട്.

Story Highlights: monson mavunkal police links

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top