‘കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ല’; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണ പോലും നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അനുവാദം വാങ്ങി കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേടില്ല. ചര്‍ച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല. ചര്‍ച്ചകളെന്ന പേരില്‍ നടന്നത് പ്രസഹനമാണ്. നയപരമായ കാര്യങ്ങളിലെങ്കിലുംവ കൂടിക്കാഴ്ച നടക്കണം. ഗ്രൂപ്പില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അത് പ്രാവര്‍ത്തികമാക്കണെമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന കെ. സുധാകരന്റെ ആരോപണം മുല്ലപ്പള്ളി തള്ളി. ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മുതിര്‍ന്ന നേതാക്കള്‍ ആര് വിളിച്ചാലും ഫോണ്‍ എടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
Story Highlights: mullappally against kpcc leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here