വി എം സുധീരനുമായി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും

മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം തുടരുകയാണ്. വൈകീട്ട് നാല് മണിക്ക്എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വി എം സുധീരനുമായി കൂടിക്കാഴ്ച നടത്തും.
രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും തുടർന്ന് എഐസിസി അംഗത്വവും രാജിവച്ചത് കോൺഗ്രസിന് തലവേദന ആയിരിക്കുകയാണ്. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
അതേസമയം മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. നേതൃത്വത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്ന നിർദേശവും ഹൈക്കമാൻഡ് മുന്നോട്ടു വെച്ചിട്ടുണ്ട്.
Read Also : വി എം സുധീരന്റെ തെറ്റിദ്ധാരണ തീർക്കും, പാർട്ടിയിൽ യാതൊരു പ്രതിസന്ധിയുമില്ല: കെ സുധാകരൻ
അതിനിടെ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണ പോലും നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അനുവാദം വാങ്ങി കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേടില്ല. ചര്‍ച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല. ചര്‍ച്ചകളെന്ന പേരില്‍ നടന്നത് പ്രസഹനമാണ്. നയപരമായ കാര്യങ്ങളിലെങ്കിലുംവ കൂടിക്കാഴ്ച നടക്കണം. ഗ്രൂപ്പില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അത് പ്രാവര്‍ത്തികമാക്കണെമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Read Also : ആശയ വിനിമയം ഉണ്ടായിട്ടില്ല; ഡിസിസി സാധ്യതാപട്ടികയില്‍ അതൃപ്തി അറിയിച്ച് വി എം സുധീരന്‍
Story Highlights: Tariq Anwar meet V M sudheeran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here