ഹർത്താലിനിടെ കോഴിക്കോടും തിരുവനന്തപുരത്തും അക്രമം

ഹർത്താലിനിടെ തിരുവനന്തപുരത്തും കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ഓഫീസിലും അക്രമം. കോഴിക്കോട് നടക്കാവ് ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ഓഫീസിലാണ് ഹർത്താൽ അനുകൂലികളുടെ അതിക്രമം നടന്നത്.
ഓഫീസ് അടപ്പിക്കാനെത്തിയവർ ജീവനക്കാരെ തടയുകയായിരുന്നു. തുടർന്ന് ജീവനക്കാരിൽ ഒരാളെ മർദിച്ചു. കോഴിക്കോട് നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Read Also : ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
അതേസമയം തിരുവനന്തപുരം അയണിമൂട്ടിൽ പമ്പ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി. ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം. പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു എന്ന് പമ്പ് മാനേജർ ഹരിപ്രകാശ് പറഞ്ഞു. നരുവാമൂട് പൊലീസിൽ ഹരിപ്രകാശ് പരാതി നൽകിയിട്ടുണ്ട്.
Story Highlight: violence-in-two-places-during-hartal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here