പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം

പശ്ചിമ ബംഗാളിൽ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. ബംഗാൾ ബിജെപി മുൻ അധ്യക്ഷൻ ദിലീപ് ഘോഷിനു നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. നിരവധി ബിജെപി പ്രവർത്തകക്ക് പരുക്കേറ്റു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. (west bengal clash bjp)
ഇന്ന് വൈകിട്ട് 4 മണിക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രി മമതാ ബാനർജിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇതിനിടെയാണ് സംഘർഷമുണ്ടായത്.
ബിജെപി മുൻ അധ്യക്ഷനും നിലവിലെ ദേശീയ ഉപാധ്യക്ഷനുമായ ദിലീപ് ഘോഷ് ഇന്ന് രാവിലെ മുതൽക്ക് തന്നെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അദ്ദേഹം ഒരു വാക്സിനേഷൻ കേന്ദ്രത്തിനു സമീപ പ്രചാരണത്തിനായി എത്തുമ്പോൾ ഒരു സംഘം ആളുകൾ ഇദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന ആളുകളെയും തടയുകയും തിരികെ പോകാൻ ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടർന്നാണ് സംഘർഷം ഉണ്ടായത്.
Story Highlights: west bengal clash bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here