Advertisement

വീടിന്റെ മുകളില്‍ നിന്ന് 25 അടി താഴേയ്ക്ക്; വെല്‍ഡിംഗ് തൊഴിലാളിയെ കൈകളില്‍ താങ്ങി യുവാക്കള്‍

September 27, 2021
Google News 1 minute Read
youth help welding labour kannur

വീടിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് പതിച്ച വെല്‍ഡിംഗ് തൊഴിലാളിയെ കൈകളില്‍ താങ്ങി യുവാക്കള്‍. കണ്ണൂരിലെ പിണറായിയിലാണ് സംഭവം. വീടിന്റെ മുകളില്‍ നിന്ന് 25 അടി താഴേയ്ക്ക് പതിച്ച തോട്ടട കുന്നത്ത് ഹൗസില്‍ ശരത്തിനെ(26)യാണ് പിണറായി അമരിയില്‍ പറമ്പത്ത് സാരംഗും(28) പാണ്ട്യാല പറമ്പ് വീട്ടില്‍ പി. പി അതുലും (24) രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. പിണറായി പെട്രോള്‍ പമ്പിന് സമീപത്തെ ഇരുനില വീട്ടില്‍ വെല്‍ഡിംഗ് ജോലിയിലായിരുന്നു ശരത്. ഇതിനിടെ ശരത്തിന് തലകറക്കം അനുഭവപ്പെടുകയും താഴേയ്ക്ക് പതിക്കുകയുമായിരുന്നു. ഈ സമയം താഴെ നില്‍ക്കുകയായിരുന്നു സാരംഗും അതുലും.

കൂടെ ജോലി ചെയ്യുകയായിരുന്ന സുമോജിന്റെ നിലവിളി കേട്ട് സാരംഗും അതുലും നോക്കുമ്പോള്‍ താഴേയ്ക്ക് വീഴുന്ന ശരത്തിനെയാണ് കാണുന്നത്. ഉടന്‍ തന്നെ ഇരുവരും ചേര്‍ന്ന് ശരത്തിനെ കൈയില്‍ താങ്ങി. വീഴ്ചയില്‍ ശരത്തിന് നിസാര പരുക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ശരത്തിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

Story Highlights: youth help welding labour kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here