മോൻസൺ മാവുങ്കലുമായി തനിക്കുണ്ടായിരുന്നത് അയൽവാസിയെന്ന നിലയിലുള്ള അടുപ്പം; നടൻ ബാല ട്വന്റിഫോറിനോട്

മോൻസൺ മാവുങ്കലുമായി തനിക്കുണ്ടായിരുന്നത് അയൽവാസിയെന്ന നിലയിലുള്ള അടുപ്പമാണെന്ന് നടൻ ബാല ട്വന്റിഫോറിനോട് പറഞ്ഞു. മോൻസൺ മാവുങ്കൽ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്നും മോൻസണെപ്പറ്റി കൂടുതൽ അന്വേഷിച്ചിട്ടില്ലെന്നും ബാല ട്വന്റിഫോർ ‘എൻകൗണ്ടറിൽ’ . പ്രതികരിച്ചു. മാത്രമല്ല മറ്റാരുടെയെങ്കിലും പ്രശ്നങ്ങളിൽ തന്നെ വലിച്ചിടരുതെന്നും ബാല അഭ്യർത്ഥിച്ചു.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മോൻസൺ കോടതിയെ അറിയിച്ചു. മോൻസൺ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു.
ഇതിനിടെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സണിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി.അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
Read Also : തനിക്കോ ഓഫിസിനോ മോൻസൺ മാവുങ്കലുമായി ബന്ധമില്ല; വാർത്ത തള്ളി മന്ത്രി അഹമ്മദ് ദേവർകോവിൽ
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.
Read Also : പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
Story Highlights: Actor bala about Monson Mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here