Advertisement

സീസണിൽ ഇനി കളിച്ചേക്കില്ലെന്ന സൂചന നൽകി ഡേവിഡ് വാർണർ

September 28, 2021
Google News 2 minutes Read
david warner sunrisers hyderabad

ഐപിഎൽ 2021 സീസണിൽ ഇനി കളിച്ചേക്കില്ലെന്ന സൂചന നൽകി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഡേവിഡ് വാർണർ. സീസണിൽ മോശം പ്രകടനങ്ങൾ നടത്തിയ താരത്തിനു പകരം കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ജേസൻ റോയ് സൺറൈസേഴ്സ് ജഴ്സിയിൽ കളിക്കുകയും അർദ്ധസെഞ്ചുറിയോടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാർണറിൻ്റെ വെളിപ്പെടുത്തൽ. (david warner sunrisers hyderabad)

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വാർണർ ഇക്കാര്യം സൂചിപ്പിച്ചത്. ടീം വിജയിച്ചതിൻ്റെ ആഹ്ലാദം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വാർണറുടെ പോസ്റ്റിൽ ഒരാൾ ചെയ്ത കമൻ്റിനു മറുപടി നൽകുകയായിരുന്നു താരം. ഇതോടെ വാർണർ സൺറൈസേഴ്സിൽ തന്നെ ഇനി കളിച്ചേക്കില്ലെന്നാണ് അഭ്യൂഹങ്ങൾ.

Read Also : വാർണർ ഇല്ലാതെ ഹൈദരാബാദ്; രണ്ട് മാറ്റങ്ങളുമായി രാജസ്ഥാൻ; ടോസ് അറിയാം

2014 മുതൽ സൺറൈസേഴ്സിൻ്റെ താരമായ വാർണർ കഴിഞ്ഞ 6 സീസണിലും ടീമിൻ്റെ ടോപ്പ് സ്കോറർ ആയിരുന്നു. നാല് സീസണുകളിൽ ടീമിനെ നയിച്ച താരം ഒരു തവണ കിരീടവും നേടിക്കൊടുത്തു. ഒരു സീസണിൽ ടീമിനെ ഫൈനൽ വരെയെത്തിക്കാനും താരത്തിനു സാധിച്ചു. ഈ സീസണിൽ ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നെങ്കിലും ആദ്യ 6 മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിക്കാൻ കഴിഞ്ഞതോടെ താരത്തെ മാറ്റി കെയിൻ വില്ല്യംസണെ ക്യാപ്റ്റനാക്കുകയായിരുന്നു. സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 195 റൺസ് മാത്രമേ വാർണറിന് നേടാനായുള്ളൂ.

7 വിക്കറ്റിനാണ് സൺറൈസേഴ്സ് രാജസ്ഥാനെ കീഴടക്കിയത്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവച്ച 165 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിനായി ജേസൻ റോയ്‌യും കെയിൻ വില്ല്യംസണും ഫിഫ്റ്റി നേടി. 60 റൺസെടുത്ത റോയ് ആണ് അവരുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 51 റൺസ് നേടി പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് നേടിയത്. 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ഇതോടെ സഞ്ജു ഈ സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അവസാന ഓവറുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ സൺറൈസേഴ്സ് ബൗളർമാർ രാജസ്ഥാനെ പിടിച്ചുനിർത്തുകയായിരുന്നു.

Story Highlights: david warner not play sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here