‘കനയ്യ കുമാറിന്റെ വരവോടെ രാഹുൽ ഗാന്ധിയും കോൺഗ്രസും രക്ഷപ്പെടുമെങ്കിൽ ആവട്ടെ’; എംഎൽഎ മുഹമ്മദ് മുഹ്സിൻ

പാർട്ടി വിട്ട കനയ്യകുമാറിനെ വിമർശിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. ഇത് വരെ ഉയർത്തിപ്പിടിച്ച രാഷ്ട്രീയം കനയ്യ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും. കോൺഗ്രസിൽ നിന്ന് ചേക്കേറുന്ന ആദ്യത്തെ ജെ എൻ യു വിദ്യാർത്ഥി നേതാവല്ല കനയ്യ കുമാർ എന്ന് പറഞ്ഞ അദ്ദേഹം കനയ്യയുടെ വരവോടെ രാഹുൽ ഗാന്ധിയും കോൺഗ്രസും രക്ഷപ്പെടുമെങ്കിൽ ആവട്ടേയെന്നും കോൺഗ്രസിന് വേണ്ടത് കനയ്യയുടെ ക്രൗഡ് പുള്ളർ ഇമേജാണെന്നും മുഹമ്മദ് മുഹ്സിൻ എം എൽ എ പ്രതികരിച്ചു.
ഇന്ന് വൈകീട്ടോടെയാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിനൊപ്പം ചേർന്നത്. എഐസിസി ആസ്ഥാനത്തെത്തി കനയ്യ കുമാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. രൺദീപ് സുർജേവാല, കെസി വേണുഗോപാൽ എന്നിവരോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരുവരും കോൺഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്.
കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ അറിയിച്ചു. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാർ വഹിച്ചിരുന്നത് സിപിഐ ദേശീയ നിർവാഹക സമിതി അംഗമെന്ന പദവിയായിരുന്നു.
Read Also : പ്രസ്ഥാനത്തെ കനയ്യ കുമാർ വഞ്ചിച്ചു; പാർട്ടി കൊടുക്കേണ്ട അംഗീകാരങ്ങൾ കൊടുത്തിട്ടുണ്ട്: കെ ഇ ഇസ്മായിൽ
പശ്ചാത്താപം കാരണമാണ് പാർട്ടി വിടുന്നതെന്നാണ് കനയ്യ കുമാർ പറഞ്ഞത്. കനയ്യ കുമാർ സ്വയമേവ പിരിഞ്ഞു പോകുകയായിരുന്നു.
സ്ഥാനങ്ങൾ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാർ ഉച്ചയ്ക്ക് 01.10ന് പാർട്ടിക്ക് കത്ത് നൽകി. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയില്ലെന്ന് കനയ്യ കുമാർ കത്തിൽ വ്യക്തമാക്കി.
Read Also : പാർട്ടി ഓഫീസിലെ എസി കനയ്യ കുമാർ അഴിച്ചുകൊണ്ട് പോയി: സിപിഐ നേതാവ്
Story Highlights: Muhammed mushin about kanhaiya kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here