Advertisement

അമരീന്ദർ ബിജെപിയിലേക്ക്?; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

September 29, 2021
1 minute Read

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. അമിത് ഷായുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തുന്നത്. അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന അഭ്യുഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. അമരീന്ദറിന്റെ എതിരാളിയായ സിദ്ദു കഴിഞ്ഞ ദിവസം പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. സിദ്ദു ഒഴിഞ്ഞ സാഹചര്യത്തിൽ അമരീന്ദർ വീണ്ടും പഞ്ചാബ് കോൺഗ്രസിൽ സജീവമാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ അമരീന്ദർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സുഹൃത്തുക്കളെ കാണാനാണ് ഡൽഹി യാത്രയെന്നാണ് അമരീന്ദറിന്റെ മറുപടി. ഇപ്പോൾ എല്ലാ അഭ്യൂഹങ്ങളും തള്ളിക്കൊണ്ടാണ് അമരീന്ദർ അമിത് ഷായുടെ വസതിയിലെത്തിയത്. കർഷക സമരം ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അമിത് ഷായെ കണ്ടതെന്നാണ് അമരീന്ദർ വിഭാഗം വിശദീകരിക്കുന്നത്.

പഞ്ചാബ് പ്രതിസന്ധിക്ക് ഹൈക്കമാൻഡിനെ കുറ്റപ്പെടുത്തി മുതിർന്ന നേതാക്കൾ രംഗത്തെത്തി. പാർട്ടിക്ക് ഒരു പ്രസിഡന്റില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് കപിൽ സിബൽ പറഞ്ഞു. അടിയന്തരമായി പാർട്ടി വർക്കിംഗ് കമ്മിറ്റി വിളിച്ചുചേർക്കണം എന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ് സോണിയാ ഗാന്ധിക്ക് കത്തയച്ചു.

Story Highlight: amarinder-met-amith-sha-in delhi-punjab-election-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top