Advertisement

വാക്‌സിനേഷനില്‍ സംസ്ഥാനം മുന്നില്‍; ആദ്യഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 92.2% ശതമാനം പേര്‍

September 29, 2021
Google News 1 minute Read
covid vaccination

സംസ്ഥാനത്ത് ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്. 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. covid vaccination 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും (1,08,31,505) നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കി.

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേരാണ് വാക്സിന്റെ ആദ്യ ഡോസ് എടുത്തത്. 3.6 ശതമാനം പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് 12,161 പേര്‍ക്ക് കൊവിഡ്; 155 മരണം

തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

Story Highlights: covid vaccination, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here