Advertisement

മൂന്നുവർഷത്തിനകം 500 കോടി കിഫ്ബി ബോണ്ടുകൾ; അഭിമാനനേട്ടവുമായി പ്രവാസി ചിട്ടി

September 29, 2021
Google News 2 minutes Read
ksfe pravasi chitti

മൂന്നുവർഷത്തിനകം 500 കോടി കിഫ്ബി ബോണ്ടുകൾ എന്ന അഭിമാനകരമായ നേട്ടം കൈവരിച്ച് പ്രവാസി ചിട്ടി. ആദ്യ 250 കോടി കിഫ്ബി ബോണ്ടുകൾ നിക്ഷേപിക്കാൻ ചിട്ടികൾ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കിൽ അത് 500 കോടിയിലെത്താൻ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ. ( ksfe pravasi chitti kiifb )

പ്രവാസി സഹോദരങ്ങളെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളികളാക്കി അതുവഴി അവർക്ക് സാമ്പത്തിക സുരക്ഷിതത്വവും നാടിന്റെ വികസനവും കൈവരിക്കുക എന്ന ആശയത്തിന്റെ ഫലപ്രാപ്തിയാണ് കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൂടതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുവരെ പ്രവാസി ചിട്ടിയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പ്രവാസികളുടെ എണ്ണം 113000 കടന്നു. നിലവിൽ വിദേശത്ത് താമസിക്കുന്ന 1,02,812 പ്രവാസി മലയാളികളും ഇന്ത്യയിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളുമടക്കം 1,13,062 പേർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read Also : കിഫ്ബി പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ട്; ഗണേഷ്‌കുമാറിന് മറുപടിയുമായി ധനമന്ത്രി

എല്ലാ പ്രവാസികളും സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിൽ പങ്കാളികളാകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കൂടതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Story Highlights: ksfe pravasi chitti kiifb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here