Advertisement

ഇന്ന് രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്സ് പോരാട്ടം; സഞ്ജുവിനും സംഘത്തിനും ജയം അനിവാര്യം

September 29, 2021
2 minutes Read
rajasthan royals royal challengers

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. പട്ടികയിൽ മൂന്നാമതുള്ള ബാംഗ്ലൂർ ഏറെക്കുറെ സുരക്ഷിതരാണെങ്കിലും ഈ കളി ജയിച്ച് പ്ലേ ഓഫ് യാത്ര എളുപ്പമാക്കുകയാവും അവരുടെ ലക്ഷ്യം. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. (rajasthan royals royal challengers)

രണ്ടാം പദത്തിൽ ഏറ്റവും ദുർബലമായ ടീമാണ് രാജസ്ഥാൻ റോയൽസ്. പ്രത്യേകിച്ച് ആഭ്യന്തര പൂൾ വളരെ ദുർബലമാണ്. ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചവർ ആകെ 2 പേരാണുള്ളത്. സഞ്ജുവും ഉനദ്കട്ടും. രണ്ട് പേരും ചേർന്ന് ആകെ 29 രാജ്യാന്തര മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. ബാറ്റിംഗിൽ സഞ്ജു മാത്രമാണ് സ്ഥിരത പുലർത്തുന്നത്. ഓപ്പണർ യശസ്വി ജയ്സ്വാളും മഹിപാൽ ലോംറോറും ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. പിന്നീട് വരുന്നവർ ആരും ഫോമിലല്ല. രാഹുൽ തെവാട്ടിയ, റിയൻ പരഗ്, ലിയാം ലിവിങ്സ്റ്റൺ എന്നിവരൊക്കെ ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. ബൗളിംഗിൽ മുസ്തഫിസുർ റഹ്മാൻ മാത്രമേ ഫോമിലുള്ളൂ. കാർത്തിക് ത്യാഗിയും ചേതൻ സക്കരിയയും ഒറ്റപ്പെട്ട ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും മതിയായതല്ല. മോറിസ് ആവട്ടെ, ബാറ്റിംഗിലും ബൗളിംഗിലും അമ്പേ പരാജയമാണ്.

Read Also : തകർപ്പൻ ഫിഫ്റ്റിയുമായി സഞ്ജു; രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

ആർസിബിക്കെതിരെ മികച്ച റെക്കോർഡ് ഉള്ള ശ്രേയാസ് ഗോപാൽ ഇന്ന് ടീമിലെത്താനിടയുണ്ട്. അങ്ങനെയെങ്കിൽ ഉനദ്കട്ടോ, ത്യാഗി തിരികെ എത്തിയാൽ സക്കരിയയോ പുറത്തിരിക്കും. അതല്ലെങ്കിൽ ക്രിസ് മോറിസിനെ പുറത്തിരുത്തി ഷംസിക്ക് ഇടം നൽകാനും സാധ്യതയുണ്ട്. എവിൻ ലൂയിസും ലിവിങ്സ്റ്റണും ടീമിൽ തുടർന്നേക്കും.

ആർസിബിയ്ക്ക് വലിയ തലവേദനകളില്ല. ഗ്ലെൻ മാക്സ്‌വൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഫോമിലേക്ക് തിരികെയെത്തിയത് ബാംഗ്ലൂരിന് ഏറെ ആശ്വാസം നൽകും. കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ഇതേ സ്റ്റേഡിയത്തിലാണ് മാക്സ്‌വൽ ഗംഭീര ഓൾറൗണ്ട് പ്രകടനം നടത്തിയത്. കോലി, ദേവ്‌ദത്ത് പടിക്കൽ എന്നിവരും ഫോമിലാണ്. ബൗളിംഗിൽ ജർഷൽ പട്ടേലും യുസ്‌വേന്ദ്ര ചഹാലും മികച്ച ഫോമിലാണ്.

Story Highlights: rajasthan royals royal challengers bangalore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top