സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തി വിഡിയോ പകര്‍ത്തി ഭീഷണി; പണം തട്ടുന്ന ഏഴംഗ സംഘം പിടിയില്‍

സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വിഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. തിരൂര്‍ മുത്തൂര്‍ കളത്തിപറമ്പില്‍ ഹുസൈന്‍, മുഹമ്മദ് സാദിഖ് എന്നിവര്‍ ഉള്‍പ്പെടെ ഏഴംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ അഞ്ച് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
മലപ്പുറം തിരൂരാണ് സംഭവം നടക്കുന്നത്. സ്വവര്‍ഗ ബന്ധനത്തിനെന്നു പറഞ്ഞാണ് സംഘം വിളിച്ചു വരുത്തുന്നത്. ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് പ്രതികള്‍ ആളുകളെ വശത്താക്കുന്നത്. പണവും മറ്റ് കാര്യങ്ങളും പറഞ്ഞുറപ്പിച്ച ശേഷം വിളിച്ചു വരുത്തും. തുടര്‍ന്ന് ഇത് രഹസ്യമായി വിഡിയോയില്‍ പകര്‍ത്തും. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ വിഡിയോ ബന്ധുക്കള്‍ക്കും പൊലീസിനും കൈമാറുമെന്ന് പറഞ്ഞാണ് ഭീഷണി.
പൊന്നാനി, തിരൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പരാതിക്കാരില്‍ നിന്ന് ഒരുലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയത്.
Story Highlights: seven arrested threatening case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here