Advertisement

ക്രഷർ തട്ടിപ്പ്; പി വി അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

September 30, 2021
1 minute Read

ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി. കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി പി വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാന വെളിപ്പെടുത്തൽ. മംഗലാപുരത്ത് പോയി അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച്.

Read Also : ഐപിഎൽ2021; സൺറൈസേഴ്‌സിനെതിരേ ചെന്നൈയ്ക്ക് 135 റൺസ് വിജയലക്ഷ്യം

ക്രഷറും അതിനോട് ചേർന്നുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിൽ ആണെന്ന് കാണിച്ചാണ് പ്രവാസി എഞ്ചിനീയറിൽ നിന്ന് 10 ശതമാനം ഷെയറും മാസം അരലക്ഷം രൂപ ലാഭ വിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ ക്രഷർ സർക്കാറിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിനുള്ളതുമെന്നാണ് പരാതി.

Story Highlight: crusher-fraud-case-crime-branch-report-against-pv-anwar-mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top