Advertisement

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചു വരുത്തി ഹൈക്കോടതി

September 30, 2021
1 minute Read
hc warn kochi police commisssioner

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറെ വിളിച്ചു വരുത്തി ഹൈകോടതി. നാളെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാനാണ് കോടതിയുടെ നിർദേശം.

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ തേവര എസ്.ഐ, സി.ഐ എന്നിവർക്കെതിരെ അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് കമ്മിഷണർക്കെതിരായ നടപടി. ഇരുവർക്കുമെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

കൊച്ചി സ്വദേശി കണ്ടെയ്‌നർ സന്തോഷ്, ഭാര്യ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിനെതിരെ പരാതി നൽകിയതിന് തേവര സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് സന്തോഷിന്റെ ഹർജി.

Story Highlights: hc warn kochi police commisssioner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top