നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം: സെക്രട്ടേറിയറ്റ് അംഗങ്ങളോട് വിശദീകരണം തേടി സിപിഐഎം

കുണ്ടറ, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കളോട് വിശദീകരണം തേടി സിപിഐഎം. കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്നാണ് സിപിഐഎം വിശദീകരണം തേടിയത്. തുളസീധര കുറുപ്പ്, പി ആർ വസന്തൻ, എൻ എസ് പ്രസന്നകുമാർ എന്നിവരിൽ നിന്നാണ് വിശദീകരണം തേടിയത്.
Read Also : ഐപിഎൽ2021; സൺറൈസേഴ്‌സിനെതിരേ ചെന്നൈയ്ക്ക് 135 റൺസ് വിജയലക്ഷ്യം
മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവാണ് തുളസീധരക്കുറുപ്പ്. കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാറും വിശദീകരണം നൽകണം. മൂവരുടെയും വിശദീകരണം ലഭിച്ച ശേഷമാകും നടപടിയുണ്ടാകുക. എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗങ്ങളുടേതാണ് തീരുമാനം.
കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബാലചന്ദ്രൻ, ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവൻ ജില്ലാ കമ്മിറ്റി അംഗം ബിജു എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
Story Highlight: kollam-assembly-election-cpm-seeks-explanation-from-district-secretariat-members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here