Advertisement

പാലക്കാട്ട് യുവാവ് കുത്തേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ

September 30, 2021
1 minute Read
man killed by neighbour palakkad

പാലക്കാട് പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കിണാശ്ശേരി സ്വദേശി ദിലീപാണ് മരിച്ചത്. അയൽവാസി ശ്രീനുമോനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകിട്ട് മൂന്നരയോടെ കല്ലുവഴി സെന്ററിലായിരുന്നു കൊലപാതകം. ബസ് കാത്ത് നിന്നിരുന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനുമോൻ കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിനും വയറിനും കുത്തേറ്റ നിലയിൽ ശ്രീനുമോനെ ഒറ്റപ്പാലം താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ശ്രീനുമോനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ദിലീപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Story Highlights: man killed by neighbour palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top