Advertisement

ലോക്നാഥ്‌ ബെഹ്റ അവധിയിലാണെന്ന വാർത്ത നിഷേധിച്ച് കെഎംആർഎൽ

September 30, 2021
Google News 1 minute Read

മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദത്തിലായ, മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഔ​ദ്യോ​ഗിക വിവരം. ലോക്നാഥ്‌ ബെഹ്റ ജോലിക്കെത്തുന്നുണ്ടെന്നും അവധിയിൽ പ്രവേശിച്ചിട്ടില്ലെന്നും കൊച്ചി മെട്രോ റെയിൽ‌ ലിമിറ്റഡിന്റെ ഔ​ദ്യോ​ഗിക വിശദീകരണം. ഇന്ന് ബെഹ്റ ഒഡിഷയിലേക്ക് പോകും, ഇൻറർവ്യൂ ബോർഡ് അംഗമായതിനാലാണ് യാത്രയെന്നും കെഎംആർഎൽ. ഒക്ടോബർ ഒന്ന്,നാല് തീയതികളിലാണ് അഡ്‌മിനിസ്‌ട്രേറ്റീവ് അഭിമുഖം.

Read Also : കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു

മൂന്ന് ദിവസമായി ബെഹ്റ ഓഫീസിലെത്തുന്നില്ല എന്നും, അദ്ദേഹം അവധിയിലാണ് എന്നും ചർച്ചകൾ ഉയർന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തിൽ മോൻസൺ മാവുങ്കൽ കേസ് അന്വേഷണം പൂർത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന വിവരം പുറത്തുവന്നത്.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തിനടുത്ത് ലോക്‌നാഥ് ബെഹ്രയും മനോജ് എബ്രഹാമും നിൽക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌നാഥ് ബെഹ്ര അവധിയിൽ പ്രവേശിച്ചത്.

അതിനിടെ, പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ മൂന്നിനാണ് യോഗം ചേരുക. ജനപക്ഷത്ത് നിന്ന് വേണം പൊലീസ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ പ്രവർത്തനം അളക്കുന്നതിൽ പൊലീസിന്റെ ഇടപെടലും ഒരു ഘടകമാണെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

Story Highlight: official-information-that-loknath-behra-has-not-gone-on-leave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here