Advertisement

പുരാവസ്തു തട്ടിപ്പില്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

September 30, 2021
1 minute Read
pinarayi call police meeting

പുരാവസ്തു തട്ടിപ്പില്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. വാര്‍ഷിക യോഗമെന്നാണ് വിശദീകരണം. എന്നാല്‍ വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്യും.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനോടൊപ്പമുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പ്രതിസന്ധിയിലായിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവിവരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഗൂഗിള്‍ മീറ്റ് വഴിയാണ് യോഗം ചേരുന്നത്. മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടപെട്ടതുമെല്ലാം വിവാദമായിരുന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം അളക്കുന്നതില്‍ പൊലീസിന്റെ ഇടപെടലും ഘടകമാകുമെന്ന് പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച എ. പി ഷൗക്കത്തലി, കെ. വി സന്തോഷ് എന്നിവരടക്കം ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ് നല്‍കി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി. എ. ആര്‍ പ്രേംകുമാര്‍, ഡി. മോഹനന്‍, ആമോസ് മാമ്മന്‍, കെ. വി സന്തോഷ്, വി. യു കുര്യാക്കോസ്, എസ്. ശശിധരന്‍ , പി. എന്‍ രമേഷ് കുമാര്‍, എം. എല്‍ സുനില്‍ എന്നിവരാണ് ഐ.പി.എസ് ലഭിച്ച മറ്റ് ഉദ്യോഗസ്ഥര്‍. പതിനൊന്ന് പേരുടെ പട്ടികയാണ് യു.പി.എസ്.സി സമര്‍പ്പിച്ചത്.

Story Highlights: pinarayi call police meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top