Advertisement

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഭിന്നത തെരുവിലേക്ക്; കപില്‍ സിബലിനെതിരെ പ്രതിഷേധം ശക്തം

September 30, 2021
Google News 2 minutes Read
protest against kapil sibal

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഭിന്നത തെരുവിലേക്ക്. അധ്യക്ഷയ്‌ക്കെതിരെ അടക്കം വിമര്‍ശനമുന്നയിച്ച കപില്‍ സിബലിനെതിരെ ഇന്നലെ രാത്രി ഒരുവിഭാഗം പ്രതിഷേധമാര്‍ച്ച് നടത്തി. protest against kapil sibal ഡല്‍ഹി യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നടത്തിയ മാര്‍ച്ചില്‍ കപില്‍ സിബലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.

പാര്‍ട്ടിയുടെ നല്ലകാലത്ത് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയ കപില്‍ സിബല്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വീണ്ടും ആവശ്യപ്പെട്ടു.

വേഗം സുഖംപ്രാപിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കപില്‍ സിബലിന്റെ വീടിനുമുന്നില്‍ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ വീടിന് നേരെ തക്കാളി എറിയുകയും കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. പാര്‍ട്ടി വിടുക, ബോധത്തിലേക്ക് തിരികെയെത്തുക എന്നതായിരുന്നു പ്ലക്കാര്‍ഡുകളിലെ ആവശ്യം. പഞ്ചാബ് പ്രശ്‌നം മുന്‍നിര്‍ത്തി നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങളെ രൂക്ഷമായാണ് ഇന്നലെ കപില്‍ സിബല്‍ വിമര്‍ശിച്ചത്.

Read Also : കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ല; പാർട്ടി ഈ രീതിയിൽ എത്തിയതിൽ ദുഃഖമുണ്ട്: കപിൽ സിബൽ

കോണ്‍ഗ്രസിന് ഇപ്പോള്‍ അധ്യക്ഷനില്ലെന്ന് കുറ്റപ്പെടുത്തിയ കപില്‍ സിബല്‍, തീരുമാനം എടുക്കുന്നത് ആരെന്ന് അറിയില്ലെന്നും പാര്‍ട്ടി വിടുന്നത് നേതൃത്വം വിശ്വസ്തരെന്ന് കരുതിയവരാണെന്നും പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി ഈ രീതിയില്‍ എത്തിയതില്‍ ദുഃഖമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Story Highlights: protest against kapil sibal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here